03:22am 26 July 2026
NEWS
മെഡിക്കൽ ക്യാമ്പും വ്യക്തിശുചിത്വ ക്ലാസ്സും സംഘടിപ്പിച്ചു
25/07/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെഡിക്കൽ ക്യാമ്പും വ്യക്തിശുചിത്വ ക്ലാസ്സും സംഘടിപ്പിച്ചു
HIGHLIGHTS

കാക്കനാട് ഒബ്സർവേഷൻ ഹോം ഫോർ ബോയ്‌സിൽ  സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ തൃക്കാക്കര ഹെൽത്ത് സെൻ്ററിലെ നിതുല്യ വ്യക്തി ശുചിത്വം എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുന്നു

കാക്കനാട് : തൃക്കാക്കര ഫാമിലി ഹെൽത്ത് സെൻ്റിൻ്റെയും ജ്യുവനേൽ ജസ്റ്റിസ് ബോർഡിൻ്റെയും കാക്കനാട് ഒബ്സർവേഷൻ ഹോം ഫോർ ബോയ്‌സിൻ്റെയും നേതൃത്വത്തിൽ  ഒബ്സർവേഷൻ ഹോമിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മെഡിക്കൽ ക്യാമ്പും വ്യക്തി ശുചിത്വ ക്ലാസ്സും ബോധവത്കരണവുംസംഘടിപ്പിച്ചു . ചടങ്ങിൽ സുപ്രണ്ട് പി എസ്  സിനി അധ്യക്ഷയായി.നിതുല്യ ക്ലാസ്സ് നയിച്ചു.ജ്യുവനേൽ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ അഡ്വ ശ്രീജ കെ എസ് , അഡ്വ നളിനി പി എന്നിവർ സംസാരിച്ചു. ശിശു സംരക്ഷണ യൂണിറ്റ് കാവൽ പ്രോഗ്രാമിൻ്റെ സഹകരത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img