06:12am 01 November 2026
NEWS
പരുമല തീർഥാടകർക്കുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും പ്രവർത്തനം ആരംഭിച്ചു
31/10/2026  07:41 PM IST
nila
പരുമല തീർഥാടകർക്കുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും പ്രവർത്തനം ആരംഭിച്ചു

ചെങ്ങന്നൂർ നഗരസഭയുടെ പരുമല തീർഥാടകർക്കുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും പ്രവർത്തനം ആരംഭിച്ചു. ബഥേൽ ജംഗ്ഷനിൽ കണ്ണാട്ട് ഫൈനാൻസിന്റെ മുൻവശം ആരംഭിച്ച മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബുരാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ  മനീഷ് കീഴാമഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ. ഫാ. പി കെ കോശി, വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയാമ്മ ജോൺ ഫിലിപ്പ്, അഡ്വ. ശോഭ വർഗീസ്, കൗൺസിലർമാരായ റെജി കാഞ്ഞിക്കൽ, സൂസമ്മ എബ്രഹാം, ബിജു അലക്സാണ്ടർ വി എസ് സവിത, സനിത മാത്യു, ലേഖ ജയൻ, ശരണ്യ സുരേന്ദ്രൻ, കെ സി സുജാത, സിനി ബിജു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി നിഷ, ഡോ. ഷേർളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് നഗരസഭ മെഡിക്കൽ എയ്ഡ് പോസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഞാറാഴ്ചരാവിലെ എട്ടിന് മുക്കത്ത് കുടുംബയോഗ ഹാളിൽ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്യും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബുരാജൻ അധ്യക്ഷത വഹിക്കും. സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. മുഖത്ത് കുടുംബയോഗം ഹാളിലെ മെഡിക്കൽ എഡ് പോസ്റ്റ് നഗരസഭയുടെ വെൽനെസ്സ് സെന്ററിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img