09:45am 11 November 2026
NEWS
മെഡിക്കൽ പ്രവേശനം: പ്രധാനമന്ത്രി ഇടപെടണം -പ്രൊഫ. കെ.വി തോമസ്


19/09/2025  03:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മെഡിക്കൽ പ്രവേശനം: പ്രധാനമന്ത്രി ഇടപെടണം -പ്രൊഫ. കെ.വി തോമസ്

 

കൊച്ചി: മെഡിക്കൽ കൗൺസിലിന്റെ കീഴിൽ വരുന്ന പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കുവാൻ നടപടി എടുക്കണമെന്നും കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് മാസ്റ്റർ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

എം.ബി.ബി.എസ്,  ബി.ഡി.എസ്, ബി.എസ് സി നഴ്സിംഗ്  എന്നീ കോഴ്സുകളിലേക്ക്  രാജ്യത്തെ വിവിധ  സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനമാണ് അനന്തമായി നീളുന്നത്. 

2025  മെയ് മാസമാണ് എൻട്രൻസ് എക്സാമും കൗൺസിലിംഗും നടന്നത്.  ആദ്യ റൗണ്ട് അഡ്മിഷൻ നടത്തുകയും ചെയ്തു.

എന്നാൽ രണ്ടാം  റൗണ്ട് അഡ്മിഷൻ, സെപ്റ്റംബർ 18ലെ മെഡിക്കൽ കൗൺസിലിന്റെ നോട്ടീസ് പ്രകാരം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. 

ഈ കാലതാമസം നൂറുകണക്കിന് വിദ്യാർത്ഥികളിലും മാതാപിതാക്കളിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം മെഡിക്കൽ  കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള  ഏർപ്പാടുകൾ  പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img