01:46pm 10 November 2026
NEWS
കുടുംബശ്രീയുടെ പദ്ധതികൾക്കായി മാധ്യമശിൽപശാല..


10/07/2025  04:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീയുടെ പദ്ധതികൾക്കായി മാധ്യമശിൽപശാല

 

എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ  നേതൃത്വത്തിൽ ജില്ലാതല മാധ്യമ ശിൽപശാല സംഘടിപ്പിച്ചു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും എറണാകുളം പ്രസ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു മാധ്യമ ശിൽപശാല സംഘടിപ്പിച്ചത്.

കുടുംബശ്രീയുടെ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച്  ജില്ലകളിലെ മാധ്യമങ്ങളെ ബോധവാന്മാരാക്കുക ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് അവബോധം നൽകുക, കുടുംബശ്രീ ജില്ലാ മിഷനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ശില്പശാലയിലൂടെ ലക്ഷ്യമിട്ടത്.

സമൃദ്ധി @ കൊച്ചി ഇൻകുബേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന അധ്യക്ഷയായിരുന്നു.
ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു ശിൽപശാല ഉദ്ഘാടനം ചെയ്തു.

പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.ആർ. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ഷബ്ന സിയാദ് എന്നിവർ മുഖ്യാതിഥികളായി പരിപാടിയെ അഭിസംബോധന ചെയ്തു.
കൊച്ചി ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ മേരി മിനി, കൊച്ചി സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ലതാ ബാബു എന്നിവർ ആശംസകൾ പറഞ്ഞു.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എം.ഡി. സന്തോഷ്,കെ.സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img