12:25pm 09 November 2026
NEWS
ഫാദർ അമീറിന് മാധ്യമലോകത്തിന്റെ പ്രണാമം; പ്രത്യേക പരിപാടികളുമായി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ
14/07/2026  03:57 PM IST
nila
ഫാദർ അമീറിന് മാധ്യമലോകത്തിന്റെ പ്രണാമം; പ്രത്യേക പരിപാടികളുമായി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ

 

 

ദോഹ:രാജ്യത്തിന്റെ പ്രിയ നേതാവിന്റെ വിയോഗത്തിൽ ഖത്തറിലെ മാധ്യമങ്ങളും ജനങ്ങളും കനത്ത ദുഃഖത്തിലാണ്. ഖത്തർ ടിവി, അൽ ജസീറ, അൽ റയ്യാൻ, അൽ കാസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം തങ്ങളുടെ പതിവ് പരിപാടികൾ മാറ്റിവെച്ച് ഫാദർ അമീറിന്റെ ജീവിതത്തെയും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും കുറിച്ചുള്ള പ്രത്യേക പരിപാടികളും ഡോക്യുമെന്ററികളും സംപ്രേഷണം ചെയ്തുവരുന്നു.ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭരണകാലം ഖത്തറിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കേവലം വിസ്തൃതി കുറഞ്ഞ ഒരു രാജ്യത്തെ ആഗോളതലത്തിൽ സ്വാധീനമുള്ള വൻശക്തിയായി മാറ്റിയെടുക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് സാധിച്ചു.ഖത്തറിലും അറബ് ലോകത്തും മാധ്യമസ്വാതന്ത്ര്യത്തിന്റെ പുതിയൊരു യുഗത്തിന് തുടക്കമിട്ടത് ഫാദർ അമീറാണ്. 1995 ഒക്ടോബറിൽ പ്രാദേശിക പത്രങ്ങൾക്കുമേലുള്ള സെൻസർഷിപ്പ് അദ്ദേഹം എടുത്തുമാറ്റി. തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള വാർത്താ മാധ്യമങ്ങളിലൊന്നായ 'അൽ ജസീറ' ചാനലിന് അദ്ദേഹം അടിത്തറയിട്ടു. അറബ് ലോകത്തെ ജനവികാരം പ്രതിഫലിപ്പിക്കുന്നതിലും മാധ്യമ പ്രവർത്തനത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിലും അൽ ജസീറ നിർണായക പങ്കുവഹിച്ചു.
​"അദ്ദേഹത്തെ അറിയുന്ന ആർക്കും അദ്ദേഹത്തിലെ മാനവികത മറക്കാൻ കഴിയില്ല. സ്നേഹവും കരുണയുമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ അറബ് ലോകത്തിന്റെ നന്മയ്ക്കായി ദൃഢമായി വിശ്വസിച്ച ഒരു മികച്ച നേതാവുമായിരുന്നുവെന്ന്  അൽ ജസീറയുടെ മുൻവാർത്താ ഡയറക്ടർഅഹമ്മദ് അൽ ഷെയ്ഖ്പറഞ്ഞു.
ഫാദർ അമീറിന്റെ നിര്യാണത്തിൽ വിവിധ അറബ്-അന്തർദ്ദേശീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഖത്തർ പ്രസ് സെന്റർ രാജ്യത്തിന് വേണ്ടി അദ്ദേഹം നടത്തിയ അസാധാരണമായ നയതന്ത്ര-സാമൂഹിക പ്രവർത്തനങ്ങളെ അനുസ്മരിച്ചു. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരിയെയാണ് ഖത്തറിന് നഷ്ടമായിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img