07:31pm 20 April 2026
NEWS
മീഡിയ വൺ ഫൈസലിന് യാത്ര അയപ്പ്
17/07/2025  09:07 PM IST
nila
 മീഡിയ വൺ ഫൈസലിന് യാത്ര അയപ്പ്

ദോഹ: ഖത്തറിലെ മാധ്യമ പ്രവർത്തന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ റിപ്പോർട്ടർ ഫൈസലിനെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് നൗഫൽ കാട്ടുപ്പാറയുടെ സാന്നിധ്യത്തിൽ ജില്ല സെക്രട്ടറി ജാഫർ കമ്പാല ഫൈസലിന് മൊമെന്റോ കൈമാറി.  
ചടങ്ങിൽ   ഇർഫാൻ പകര, ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ ടി വളപുരം, ശരത് കോട്ടക്കൽ, നിയാസ് കൊട്ടപ്പുറം,  ഷഫീർ നരണിപ്പുഴ,  രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ, വസീം , ജാബിർ പൊട്ടച്ചോല, സൈദ് കോഴിച്ചെന, വിനീഷ് കെ ടി, അക്ബർ,  നിഷാദ്, ഷിജു ഏലംകുളം, അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ പങ്കെടുത്തു. 
പ്രവാസജീവിതത്തിൽ സജീവ സാന്നിധ്യമായ ഫൈസൽ, ഔദ്യോഗിക കൃത്യ നിർവ്വഹണത്തോടൊപ്പം സമൂഹത്തിനുള്ള തന്റെ ബാധ്യതകൾ കൂടി ശ്രദ്ധപൂർവം നിർവഹിച്ച വ്യക്തിയാണ്. മാധ്യമ പ്രവർത്തനരംഗത്ത് എടുത്തുപറയേണ്ട സംഭാവനകൾ നിറഞ്ഞവയായിരുന്നു.
നന്ദി പ്രസംഗത്തിൽ ഫൈസൽ പറഞ്ഞു: നാട്ടിൽ പൊതുവെ പല പേരിലും ഞങ്ങളെ പരിഹസിച്ച് വിളിക്കാറുണ്ടെങ്കിലും പ്രവാസലോകത്ത് കൊടുക്കുന്ന ഓരോ വാർത്തകൾക്കും നല്ല സ്വീകാര്യത കിട്ടുന്നതായാണ് കാണാൻ സാധിച്ചത്. ഇവിടെ ഞങ്ങളെ ഒരു വ്യക്തിയായി അംഗീകരിക്കുന്ന മനസ്സുകളാണ് ഞങ്ങൾക്ക് എക്കാലത്തെയും പ്രചോദനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു 

ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ സ്നേഹത്തോടൊപ്പം ഫൈസലിന്റെ ഭാവിപ്രവൃത്തികൾക്കും ജീവിതയാത്രയ്ക്കും ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img