
കൊച്ചി: ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ ഹനിക്കുന്ന മാധ്യമം മാനേജ്‌മെന്റിനെതിരെ നിയമനടപടികള്‍ ആരംഭിക്കാനുള്ള സര്‍വ്വസാധ്യതകളും തുറന്ന് കിടക്കുന്നതായി മുതിര്‍ന്ന അഭിഭാഷകനും എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റുമായ തമ്പാന്‍ തോമസ് പറഞ്ഞു. തൊഴില്‍ കോഡുകള്‍ സംബന്ധിച്ച നിയമ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ നടത്താത്ത സാഹചര്യത്തില്‍ നിയമനടപടികള്‍ക്ക് സാധ്യതകള്‍ നിലനില്‍ക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. മാധ്യമം പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പട്ടിണി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെയുഡബ്ല്യുജെ എറണാകുളം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പടി ഗാന്ധിഭവന് മുന്നില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമ്പാന്‍ തോമസ്. കെയുഡബ്ലുജെ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം എം എം ജോര്‍ജ്, സിഐടിയു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം രക്ഷാധികാരി എ മാധവന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജ്‌മോഹന്‍, എഐയുടിയുസി ജില്ലാ പ്രസിഡന്റ് പി എം ദിനേശന്‍, ടിയുസിഐ സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്, എച്ച് എം എസ് ജില്ലാ പ്രസിഡന്റ് ടോമി മാത്യു, തോമസ് മാത്യു (റിട്ട. ഐഎഎസ്) എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി ഷജില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. കെയുഡബ്ലുജെ സംസ്ഥാന കമ്മറ്റി അംഗം നഹീമ പൂന്തോട്ടത്തില്‍ നന്ദി പറഞ്ഞു.
Photo Courtesy - Google









