05:16am 25 May 2026
NEWS
മീഡിയ കലോത്സവം സംഘടിപ്പിച്ചു
23/05/2026  09:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മീഡിയ കലോത്സവം സംഘടിപ്പിച്ചു

കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ കലോത്സവം രണ്ടാം എഡിഷൻ ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. ചലച്ചിത്രതാരം സിജോയ് വർഗീസ് ഉദ്‌ഘാടനം ചെയ്തു. എം എൽ എ മാരായ ടി ജെ വിനോദ്, ദീപക് ജോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ് പ്രസംഗിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഗായകൻ അലോഷി ആശംസ നേർന്നു.പ്രസ്‌ക്ലബ് സെക്രട്ടറി ഷജിൽകുമാർ സ്വാഗതവും ട്രഷറർ അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. മാധ്യമപ്രവർത്തകർക്കും  കുടുംബാംഗങ്ങൾക്കുമായിഏഴ് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ ടോണി ചമ്മണി എം എൽ എ, ചലച്ചിത്ര താരം വിജയ്ബാബു എന്നിവർ മുഖ്യാതിഥികളായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img