11:28am 20 October 2026
NEWS
ജൈവവൈവിധ്യം ആർക്കും ചൂഷണം ചെയ്യാമെന്ന അവസ്‌ഥയെന്ന് മേധാപട്കർ
06/02/2025  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജൈവവൈവിധ്യം ആർക്കും ചൂഷണം ചെയ്യാമെന്ന അവസ്‌ഥയെന്ന് മേധാപട്കർ

കൊച്ചി: രാജ്യത്തെ ജനപ്രതിനിധി സഭകളുടെ പൈതൃക സ്വഭാവം തന്നെ തകിടം മറിഞ്ഞുവെന്ന് മേധാ പട്കർ. മഹാമാരിക്കാലത്ത് ഇരുപതിലേറെ നിയമങ്ങളാണ് ഭേദഗതി ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇത്  അറിഞ്ഞില്ല. വിലമതിക്കാനാവാത്ത  ജൈവ വൈവിധ്യങ്ങളുമായി  ബന്ധപ്പെട്ട നിയമങ്ങളും ഇത്തരത്തിൽ ഭേദഗതി ചെയ്യപ്പെട്ടതായും അവർ ആരോപിച്ചു. എറണാകുളം ചില കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രകൃതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു  അവർ. 
ജൈവ വൈവിധ്യത്തെ ആർക്കും ചൂഷണം ചെയ്ത് കൊലചെയ്യാമെന്ന അവസ്ഥ സംജാതമാക്കി. നഷ്ടപരിഹാരം നൽകിയാൽ മാത്രം മതി. പുഴകളും മലകളും അപൂർവ്വ സസ്യങ്ങളും ജീവജാലങ്ങളും മനുഷ്യരും അടങ്ങുന്ന പ്രകൃതിക്ക് വിലയിടാൻ ആർക്കാണ് കഴിയുകഎന്നും അവർ ചോദിച്ചു. മുല്ലപെരിയാർ അടക്കമുള്ള  ഡാമുകൾ  തകർന്നതിന്  ശേഷം ദുരിത നിവാരണ  രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ട് കാര്യമില്ല. മനുഷ്യ ,ജീവജാലങ്ങൾ നാമാവശേഷമായതിന് ശേഷം നഷ്ടപരിഹാരം നൽകിയിട്ട് എന്ത് കാര്യം. .ദുരന്തങ്ങൾ ഉണ്ടാകാതെയാണ് നോക്കേണ്ടത്. വയനാട് പോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കുവാൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുവാൻ  എല്ലാവരും കൈകോർക്കണം. കൃഷി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമ്പോൾ പാവപ്പെട്ട കർഷകർ കഷ്ടപ്പെട്ട് വിളയിച്ച അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ കൊണ്ടു വരുന്ന ചന്തകളും  അടച്ചുപൂട്ടുകയാണ്. പ്രാദേശിക നിവാസികൾക്ക്  വേണ്ടാത്ത ബ്രൂവറീ അവരുടെ നാട്ടിൽ  സ്ഥാപിക്കുന്നത് ശരിയല്ല ന്നും മേധ പറഞ്ഞു. അറിവിന്‍റെ അക്ഷയഖനിയാണ് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയിലെ പോൾ പി മാണി ഗ്രൻഥശാല . യുവാക്കളും വിദ്യാർത്ഥികളും, ആബാല വൃദ്ധം ജനങ്ങളും 25000 പുസ്തകങ്ങൾ അടങ്ങിയ ഈ അറിവിന്‍റെ സാഗരം  അനുഭവിക്കണം. സബർമതി പോലുള്ള പഠന കേന്ദ്രങ്ങളിൽ  ആനുകാലിക വിഷയങ്ങളിൽ  ചർച്ചകൾ നടക്കുന്നത് ഏറെ ആശാവഹമാണ് .അല്ലെങ്കിൽ വാട്സാപ്പ് യൂണിവേഴ്സികളിൽ നിന്നും പടച്ചുവിടുന്ന നുണകൾ യുവ തലമുറകളിലേക്ക് കുത്തിവെക്കപ്പെടും. സബർമതി പഠന കേന്ദ്രം ഗാന്ധിജിയ്ക്കുള്ള അഭിവാദനം കൂടിയാണെന്നും ഡി. സി. സി. പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസിനെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ്,  ടി ജെ വിനോദ് എംഎൽഎ, സി ആർ നീലകണ്ഠൻ, ഡോ എം സി ദിലീപ് കുമാർ, നേതാക്കളായ കെ പി ധനപാലൻ, ജെയ്സൺ ജോസഫ്, കെ ബി സാബു, ജാക്സൺ തൊട്ടുങ്കൽ, ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img