12:14am 17 August 2026
NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിൽ MDMA പിടികൂടി.
11/07/2026  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിൽ MDMA പിടികൂടി.

ടവന്ത്ര ഇളംകുളം ഭാഗത്തുള്ള ഹോട്ടൽ റൂമിൽ  നിന്നും 5.040 gm  MDMA യുമായി 1. വിശാൽ സോമൻ 34/26, വിഷ്ണു നിവാസ് , തലയോലപ്പറമ്പ്, വടയാർ,കോട്ടയം .എന്നയാളെ പിടികൂടി. പ്രതി സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി ജോലി ചെയ്യുന്നയാളാണ്. പ്രതി മുൻപ് ലഹരിമരുന്നുമായി പിടിയിലായ കെവിൻ,  സാദിഖ് എന്നിവരുമായി അടുത്ത ലഹരിമരുന്ന് ബന്ധം പുലർത്തുന്നയാളാണ്. പ്രതികളുടെ ലഹരിമരുന്ന് ശൃംഖല കണ്ടുപിടിച്ച് കൂടുതൽ പ്രതികളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  അരുൺ K പവിത്രൻ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്   പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img