06:06pm 21 August 2026
NEWS
മലപ്പുറത്ത് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്നും എംഡിഎംഎ പിടികൂടി
21/08/2026  09:50 AM IST
nila
മലപ്പുറത്ത് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്നും എംഡിഎംഎ പിടികൂടി

മലപ്പുറം: കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് വാഹനമെത്തുന്നത് കണ്ടതോടെ കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. ഓണാഘോഷത്തിന്റെ മറവിൽ ലഹരിമരുന്ന് ഉപയോഗവും വിതരണവും നടന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിൽ 74 പേർ കൂടി അറസ്റ്റിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,289.409 ഗ്രാം എംഡിഎംഎ, 1,004.784 കിലോഗ്രാം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ്—929 കേസുകൾ. എന്നാൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 999 പേരാണ് അറസ്റ്റിലായത്. 875 കേസുകളുമായി മലപ്പുറം കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img