01:31pm 16 August 2026
NEWS
ലഹരിക്കേസിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ; എംഡിഎംഎ എത്തിച്ചിരുന്നത് അൻസറെന്ന് പൊലീസ്
16/08/2026  08:25 AM IST
nila
ലഹരിക്കേസിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ; എംഡിഎംഎ എത്തിച്ചിരുന്നത് അൻസറെന്ന് പൊലീസ്

വർക്കല: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായി രണ്ടാഴ്ചയ്ക്കുശേഷം എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന ഭർത്താവും പൊലീസ് പിടിയിലായി. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

കല്ലമ്പലത്ത് ലഹരിക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്കായി വൻതോതിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

രണ്ടാഴ്ച മുമ്പ് നീറുവിളയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. ലഹരിക്കച്ചവടത്തിനായി വീട് വാടകയ്ക്കെടുത്ത ശേഷം അവിടെനിന്ന് ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തസ്ലീന അറസ്റ്റിലായതിന് പിന്നാലെ അൻസർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. അൻസർ നാട്ടിൽ തിരിച്ചെത്തിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img