NEWS
സിനിമ അസിസ്റ്റന്റ് ഡയറക്ടർ എംഡിഎംഎയുമായി പിടിയിൽ
31/03/2025 02:35 PM IST
nila

തിരുവനന്തപുരം: സിനിമ അസിസ്റ്റന്റ് ഡയറക്ടറെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ ജസീമിനെ (35) ആണ് പിടികൂടിയത്. 2.08 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തു. ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് കൈമനത്ത് നിന്നും ഇയാളെ പിടികൂടിയത്.
കാസർകോട് നിന്നും ട്രെയിനിലാണ് ഇയാൾ എംഡിഎംഎയുമായി തമ്പാനൂരിൽ എത്തിയത്. തുടർന്ന് ജസീം ബസിൽ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











