09:22pm 07 November 2026
NEWS
കൊച്ചി മെട്രോ രണ്ടാംഘട്ടം പദ്ധതി പ്രദേശങ്ങൾ എം.ഡി ജി പ്രിയങ്ക സന്ദർശിച്ചു
05/09/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ രണ്ടാംഘട്ടം പദ്ധതി പ്രദേശങ്ങൾ എം.ഡി ജി പ്രിയങ്ക സന്ദർശിച്ചു

കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം കലൂർ ജെ.എൽ.എൻ സ്റ്റേഡിയം  മുതൽ കാക്കനാട് സ്‌മാർട് സിറ്റി വരെയുള്ള പദ്ധതി  പ്രദേശങ്ങൾ കെ.എം.ആർ.എൽ  മാനേജിംഗ് ഡയറക്ടർ ജി.പ്രിയങ്ക സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. 

പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിക്ക് സമീപം, ആലിൻചുവട്, വാഴക്കാല തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ആർടിഒയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് എം.ഡി നിർദ്ദേശം നൽകി. തടസമില്ലാത്ത ഗതാഗതത്തിന്,നിർമ്മാണം പുരോഗമിക്കുന്ന ഇടങ്ങളിൽ  സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ മാറ്റി സ്ഥാപിക്കാവുന്നവ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം നീക്കം ചെയ്യണം. 
 
നിർദിഷ്ട പാലാരിവട്ടം,  പടമുഗൾ സ്റ്റേഷനുകളിലെ വലത് വശത്തെ സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ  അടിയന്തരമായി സ്വീകരിക്കുവാൻ  ജില്ലാ കലക്ടർ കൂടിയായ ജി പ്രിയങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കെ.എസ്.ഇ.ബി ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അടിയന്തരമായി പൂർത്തിയാക്കുവാനും നിർദ്ദേശിച്ചു.

ഡെപ്യൂട്ടി കലക്ടർ (മെട്രോ ) എ ഷാജഹാൻ, ആർ ടി ഒ എൻഫോഴ്സ്മെൻ്റ്  ബിജു ഐസക്, കെഎംആർഎൽ ഡയറക്ടർ പ്രൊജക്ട്സ് ഡോ. എം. പി രാം നവാസ്, ചീഫ് എൻജിനീയർ വിനു സി കോശി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി വിനു, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img