12:05am 29 July 2026
NEWS
എംസിഎ ചെങ്ങന്നൂർ വൈദിക ജില്ലാ അർധവാർഷിക സമ്മേളനവും മാർ ഇവാനിയോസ് അനുസ്മരണവും
28/07/2026  08:48 PM IST
nila
എംസിഎ ചെങ്ങന്നൂർ വൈദിക ജില്ലാ അർധവാർഷിക സമ്മേളനവും മാർ ഇവാനിയോസ് അനുസ്മരണവും

 

 ചെങ്ങന്നൂർ:  മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ അർധവാർഷിക സമ്മേളനവും ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും ആല ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ  നടത്തി.വൈദിക ജില്ലാ വികാരി   ഫാ. സാം ജി. പാരുവേലിൽ ഉദ്ഘാടനം ചെയ്തു.
​എംസിഎ ജില്ലാ പ്രസിഡന്റ് സുബീഷ് ബെന്നി അധ്യക്ഷത വഹിച്ചു   ജില്ലാ വൈദിക ഉപദേഷ്ടാവ്  ഫാ. ഡാനിയേൽ തെക്കേടത്ത് ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ മീഖ എസ്ഐസി ധന്യൻ മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തി.വിവിധ യൂണിറ്റ്, ജില്ലാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
​ ഇൻഫാം മാവേലിക്കര രൂപത പ്രസിഡന്റ് സഞ്ജീവ് മാരൂർ , ജിഷി ഷിബു, എം. ജി.ജോസഫ് , ബിനു കെ. സാമൂവൽ  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img