01:31am 13 November 2026
NEWS
സ്കൂട്ടർ അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
18/03/2026  07:43 AM IST
nila
സ്കൂട്ടർ അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സ്കൂട്ടർ അപകടത്തിൽപെട്ട് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ഇന്നു പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നന്ദകിഷോർ, അബിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. 

സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂന്ന് വിദ്യാർഥികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. മൂന്ന് മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img