
ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ ആൺസുഹൃത്തും മറ്റു രണ്ടുപേരും ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരുമാസത്തോളം തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
സെപ്തംബർ ഒമ്പതിനായിരുന്നു പെൺകുട്ടിയെ ആൺസുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചത്. പ്രതിയായ ആൺസുഹൃത്ത് ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനായി തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയിൽ എത്തിയ പെൺകുട്ടിക്ക് ഇവർ മദ്യം നൽകി ബോധം കെടുത്തിയ ശേഷം മൂന്ന് പേരും ചേർന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി.
സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഡൽഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.











