
കൊച്ചി: "എംബിഎ എന്നത് വെറും ഒരു ബിരുദം മാത്രമല്ല, അതൊരു മനോഭാവം കൂടിയാണ്. പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവും, അനിശ്ചിതത്വത്തിനിടയിൽ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും, വിവിധ മേഖലകളെ നയിക്കാനുള്ള നേതൃഗുണവും നമ്മുക്കത് നേടിത്തരും", കേരള മാനേജ്‌മന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹരികുമാർ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽവെച്ച് നടന്ന ബിരുദദാന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗവും ഡീൻ, സോഷ്യൽ സയൻസ് ഫാക്കൽറ്റിയുമായ ഡോ. ഡി മാവൂഡ്, സിൻഡിക്കേറ്റ് അംഗവും ടെക്‌നോളജിയുടെ ഡീനുമായ ഡോ. ശ്രീജിത്ത് പി എസ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടർ ഡോ. സാം തോമസ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. മനോജ് എൻ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഫെസീന ഖാദിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.








