03:10am 08 November 2026
NEWS
കേരളത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച മുന്നേറ്റം എം ബി രാജേഷ്
07/04/2025  07:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച മുന്നേറ്റം എം ബി രാജേഷ്
HIGHLIGHTS

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എറണാകുളം ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനം.കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് എന്നിവർ സമീപം

മാലിന്യ ശേഖരണത്തില്‍ മാത്രമല്ല പുനരുപയോഗത്തിലും കേരളം മാതൃക കേരളം മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ ശേഖരണത്തില്‍ മാത്രമല്ല പുനരുപയോഗത്തിലും കേരളം മാതൃകയാണ്.

മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമഫലമായി സംസ്ഥാനത്തെ 19,489 പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകളില്‍ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1027 ഉം ശുചിത്വമികവിലേക്ക് എത്തിയിട്ടുണ്ട്.  939 ഗ്രാമപഞ്ചായത്തുകള്‍, 83 മുന്‍സിപ്പാലിറ്റികള്‍, അഞ്ച് കോര്‍പറേഷനുകള്‍ എന്നിവയാണ് ഇതുവരെ ശുചിത്വ മികവിലേക്ക് എത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇതിന് യോഗ്യത നേടുന്നത്. 

88,27,270 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകര്‍മ്മ സേന മാര്‍ച്ച് മാസത്തില്‍ എത്തി അജൈവ മാലിന്യം ശേഖരിച്ചത്. ഹരിത മിത്രം ആപ്പ് ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവരുടെ കണക്കാണിത്. വാതില്‍പ്പടി ശേഖരണത്തിന്റെ കണക്ക് എടുത്താല്‍ ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് 98.5%മാണ്. 

മാലിന്യ സംസ്‌കരണ രംഗത്ത് ഇന്‍ഡോര്‍ മികച്ച മാതൃകയായി പറയുന്നുണ്ടെങ്കിലും അത് ഒരു നഗരത്തിന്റെ മാത്രം വിജയമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഹരിതകര്‍മ്മസേനാ കണ്‍സോര്‍ഷ്യങ്ങള്‍ വഴി യൂസര്‍ഫീയും, മാലിന്യം കൈമാറിയുള്ള വരുമാനവുമെല്ലാം കൃത്യമായി  കൈകാര്യം ചെയ്യുന്നു.  37134 ഹരിതകര്‍മ്മസേനാംഗങ്ങളില്‍ 35,200ഉം കുടുംബശ്രീയുടെ ഭാഗമാണ്. കുടുംബശ്രീയുടെ കണക്ക് അനുസരിച്ച് യൂസര്‍ഫീസ് ഇനത്തില്‍ 341 കോടിയും, മാലിന്യം മൂല്യവത്താക്കിയതിന് ലഭിച്ച 7.9 കോടി രൂപയും ഉള്‍പ്പെടെ 348.9 കോടി രൂപയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങളുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നഗരങ്ങളില്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതി വഴി 7.45 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 

9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മാലിന്യം വലിച്ചെറിയല്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോമില്‍ ഒരുക്കിയ ഈ വാട്ട്സാപ്പ് ബോട്ട് സംവിധാനത്തിലൂടെ മാര്‍ച്ച് 31 വരെ 5762 പരാതികളാണ് ലഭിച്ചത്. മതിയായ വിവരങ്ങളുമായി സമര്‍പ്പിച്ച 3476 പരാതികള്‍ സ്വീകരിക്കുകയും, ഇതില്‍ 2980 എണ്ണം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വാട്ട്സാപ്പിലൂടെ ലഭിച്ച പരാതികളില്‍ മാത്രം 23.31 ലക്ഷം രൂപ പിഴ ചുമത്തി. തെളിവ് സഹിതം വിവരം നല്‍കിയവര്‍ക്ക് 29,750 രൂപ പിഴയും വിതരണം ചെയ്തിട്ടുണ്ട്. 

ക്ലീന്‍ കേരളാ കമ്പനിയുടെ കണക്ക് അനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷം 61664 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതില്‍ 18438 ടണ്‍ തരംതിരിച്ച് പുനരുപയോഗത്തിന് കൈമാറി. അജൈവ മാലിന്യത്തിന്റെ 29.9 ശതമാനമാണ് റീസൈക്ലിംഗിന് കൈമാറിയത്. ആഗോളാടിസ്ഥാനത്തില്‍ 10 ശതമാനത്തില്‍ താഴെയാണ് റീസൈക്കിള്‍ നിരക്ക് എന്നാണ് കണക്കാക്കുന്നത്. 

മാര്‍ച്ച് മാസത്തില്‍  3060 ടൗണുകള്‍, 3087 മാര്‍ക്കറ്റ് / പൊതുസ്ഥലങ്ങള്‍, 2,87,409 അയല്‍ക്കൂട്ടങ്ങള്‍, 14321  വിദ്യാലയങ്ങള്‍, 1370 കലാലയങ്ങള്‍, 57201 സ്ഥാപനങ്ങള്‍, 317 ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഹരിത പദവി നേടിയിട്ടുണ്ട്. 

2023 വര്‍ഷത്തില്‍ 7446 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ ആരംഭിച്ചിടത്ത് 2025 എത്തുമ്പോള്‍ 19721 എണ്ണം ആരംഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 1160 ആയിരുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ 1330 എണ്ണമായി. 87 ആര്‍ ആര്‍ എഫുകളില്‍ നിന്ന് 192 ലേക്ക് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. 

ഹരിത മിത്രം മാര്‍ച്ച് 2025 കണക്കുകള്‍ പ്രകാരം 720 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 99%ത്തിന് മുകളില്‍ വാതില്‍പ്പടി ശേഖരണം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 205 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 90-98% വരെയും നടപ്പിലാക്കി. 

271 കേന്ദ്രീകൃത ബയോ മെത്തനേഷന്‍ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയില്‍ ബ്രഹ്മപുരത്ത്  150 റ്റി പി ടി (ഠജഉ) യുടെ ബയോ സി എന്‍ ജി (ഇചഏ) പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. 2025 മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, ഉള്‍പ്പെടെയുള്ള 5 സ്ഥലങ്ങളില്‍ ബയോ സിഎന്‍ജി പ്ലാന്റിനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്. പാലക്കാട് കഞ്ചിക്കോട് കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 200 റ്റി പി ടി യുടെ സി ബി ജി/ ആര്‍ ഡി എഫ് (ഇആഏ/ഞഉഎ) പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2025 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ചിക്കന്‍ വേസ്റ്റ് സംസ്‌കരണത്തിനായി 35 റെണ്ടറിംഗ് പ്ലാന്റുകള്‍, സാനിട്ടറി മാലിന്യ സംസ്‌കരണത്തിനായി പാലക്കാട്, തൃശ്ശൂര്‍ നഗരസഭകളിലും എളവള്ളി ഗ്രാമ പഞ്ചായത്തിലും ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ നടപ്പിലാക്കി വരികയാണ്.  ക്ലീന്‍ കേരള കമ്പനിയും സ്വകാര്യ മേഖലയിലെ സഹ്യ സൊലൂഷന്‍സ് എന്ന കമ്പനിയും സംയുകതമായി ചേര്‍ന്ന്  2063.5 ടണ്‍
ഈ-മാലിന്യം ശേഖരിച്ചു. സ്വകാര്യ മേഖലയിലെ ആഷ് ലോജിക്സ് എന്ന കമ്പനിയുമായി ചേര്‍ന്ന് 10979 ഷോപ്പുകളില്‍ നിന്നുള്ള മുടി മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നു.

439 എം സി എഫ്, 43 കണ്ടെയ്നര്‍ എം സി എഫ്, 15 ആര്‍ ഡി എഫ്, 54 കമ്മ്യൂണിറ്റി തല ഡബിള്‍ ചേമ്പര്‍ സാനിറ്ററി പ്ലാന്റ്, 148 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 16 ഭൂഗര്‍ഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 45 എഫ് എസ് റ്റി പി, 26 മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റ് എന്നീ പുതിയ പ്രോജക്ടുകളും നടപ്പിലാക്കി വരികയാണ്.

ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണമായും നീക്കം ചെയ്തു. ഇങ്ങനെ 56.95 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തില്‍. ബാക്കിയുള്ള സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് ബയോ മൈനിംഗ് അവസാനഘട്ടത്തിലാണ്. ഇതിനകം 24 ഏക്കര്‍ ഭൂമി വീണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
 
മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍  ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് ഏപ്രില്‍ 9ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img