
എം ജി റോഡിലെ വെള്ളക്കെട്ട് പരിശോധിക്കാൻ മേയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.
കൊച്ചി: ചെറിയ മഴയിൽ തന്നെ എം ജി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണം പി സബ്ല്യുഡി യുടെ ആശാസ്ത്രീയമായ ഫുട്പാത്ത് നിർമാണമാണെന്ന് മേയർ അഡ്വ.വി.കെ മിനിമോൾ. ഡെപ്യൂട്ടി മേയർ ദീപക് ജോയിക്കും ഉദ്യോഗസ്ഥർക്കുമൊപ്പം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. കാനയിലെക്ക് വെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതാണ് റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറാൻ കാരണം. അശാസ്ത്രീയമായാണ് ഫുട്പാത്തുകളിൽ ടൈലുകൾ പാകിയിരിക്കുന്നത്. ചെളി നീക്കം ചെയ്യാതെ നടത്തിയിരിക്കുന്ന ടൈൽ വർക്കുകൾ പ്രതിസന്ധിയാണ്. ആവശ്യമായ ഔട്ട് ലെറ്റുകൾ ഇല്ലന്നതും സംയുക്ത പരിശോധനയിൽ ബോധ്യപ്പെട്ടു. പി ഡബ്ല്യുഡി എൻ ഒ സി നൽകിയാൽ നഗരസഭ നേരിട്ട് ഇതിന് പരിഹാരം ഉണ്ടാക്കാൻ തയാറാണെന്നും മേയർ പറഞ്ഞു. കെ പി സി സി ജംഗ്ഷനിലെ കൽവർട്ട് പുനർനിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും മേയർ പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് മേയർ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ടി. കെ അഷ്‌റഫ്, നഗരസഭാ സെക്രട്ടറി പി. എസ് ഷിബു, സൂപ്രണ്ടിംഗ് എഞ്ചിനീയർ ഡേവിഡ് ജോൺ ഡി.മോറിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Photo Courtesy - Google








