12:29pm 13 November 2026
NEWS
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി
26/12/2025  04:22 PM IST
nila
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. കോർപ്പറേഷൻ തലത്തിൽ കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ യുഡിഎഫ് മേയർ സ്ഥാനങ്ങൾ നേടി. കോഴിക്കോട് മാത്രമാണ് എൽഡിഎഫ് മേയർ വിജയിച്ചത്. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ബിജെപി മേയർ അധികാരത്തിലെത്തി.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ വി.വി. രാജേഷ് 51 വോട്ടുകൾ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് യുഡിഎഫിന്റെ എ.കെ. ഹഫീസ് മേയറായി. കൊച്ചിയിൽ കോൺഗ്രസിന്റെ വി.കെ. മിനിമോളും തൃശ്ശൂരിൽ ഡോ. നിജി ജസ്റ്റിനും വിജയിച്ചു. കോഴിക്കോട് എൽഡിഎഫിന്റെ ഒ. സദാശിവനാണ് മേയർ. കണ്ണൂരിൽ കോൺഗ്രസിലെ അഡ്വ. ടി. ഇന്ദിരയും മേയർ സ്ഥാനത്തെത്തി.

നഗരസഭകളിൽ ഭൂരിഭാഗവും യുഡിഎഫ് സ്വന്തമാക്കിയപ്പോൾ, ചിലിടങ്ങളിൽ എൽഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനങ്ങൾ നേടി. പാലാ, പെരുമ്പാവൂർ, തൊടുപുഴ, കട്ടപ്പന, ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി, ആലുവ, അങ്കമാലി, കായംകുളം തുടങ്ങിയ നഗരസഭകളിൽ യുഡിഎഫ് അധ്യക്ഷർ അധികാരത്തിലെത്തി. കോഴിക്കോട്, പന്തളം, കൊയിലാണ്ടി, നീലേശ്വരം, ചേർത്തല തുടങ്ങിയിടങ്ങളിൽ എൽഡിഎഫ് അധ്യക്ഷർ വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിൽ ബിജെപി ചെയർമാനായി.

പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img