07:53am 11 November 2026
NEWS
മയക്കം ഷാജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു
10/09/2025  09:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മയക്കം ഷാജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു

കൊച്ചി: തുടര്‍ച്ചയായി എന്‍ ഡി പി എസ് വില്‍പ്പന നടത്തുന്നതിന് കൊച്ചി സിറ്റി പരിധിയിലും ആലുവ പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളെ തുടര്‍ന്ന് അറസ്റ്റിലായ ഞാറയ്ക്കല്‍ വളപ്പ് പുളിക്കല്‍ വീട്ടില്‍ മയക്കം ഷാജി എന്ന ഷാജി പി സി (54)യെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമ പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. 

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024ല്‍ 12.520 ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ചതിനും കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ 2.415 ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ചതിനും ആലുവ പൊലീസ് സ്റ്റേഷനില്‍ 47.9 ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ചതിനുമാണ് മയക്കം ഷാജി പിടിയിലായത്. 

കേരളത്തിനു പുറത്തു നിന്നും വന്‍തോതില്‍ രാസലഹരി കടത്തിക്കൊണ്ടുവന്ന് കേരളത്തിലെ പല ജില്ലകളിലും വിപണനം നടത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന മയക്കം ഷാജിയെ ജൂണില്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും രാസലഹരി കടത്തുകയായിരുന്നു. 

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അ്ദുല്‍ സലാം പ്രൊപ്പോസല്‍ തയ്യാറാക്കുകയും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി പിഐടി എന്‍ഡിപിഎസ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img