05:30pm 27 July 2026
NEWS
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട 20 രൂപാ നോട്ട് വൈറൽ

17/01/2025  12:23 PM IST
nila
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട  20 രൂപാ നോട്ട് വൈറൽ

അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. കർണടകയിലെ കൽബുർ​ഗിയിലുള്ള അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് പ്രാർത്ഥന എഴുതിയ 20 രൂപയുടെ നോട്ട് കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. 

ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്. 'എന്റെ അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ യുവതി തന്റെ അമ്മായിഅമ്മയുടെ മരണത്തിന് ആ​ഗ്രഹിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ പ്രാർത്ഥന എഴുതി ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്. ഇത് കൂടാതെ 60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഭണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ചിരുന്നെങ്കിലും സൈബർ ലോകത്ത് ചർച്ചയായത് ഈ 20 രൂപ നോട്ട് മാത്രമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img