04:51am 10 November 2026
NEWS
ഓണാഘോഷത്തിന് ആവേശം പകർന്ന് മാക്സ് യു.ആർ.ബി.എൻ അൺ മ്യൂട്ട് കൊച്ചിയിൽ റാപ്പ് ടാലന്റ് ഹണ്ടും ഗ്രാൻഡ് ഫിനാലെയും
22/07/2026  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണാഘോഷത്തിന് ആവേശം പകർന്ന് മാക്സ് യു.ആർ.ബി.എൻ അൺ മ്യൂട്ട് കൊച്ചിയിൽ റാപ്പ് ടാലന്റ് ഹണ്ടും ഗ്രാൻഡ് ഫിനാലെയും

കൊച്ചി: ഓണത്തോടനുബന്ധിച്ച് മാക്സ് യു.ആർ.ബി.എൻ 'അൺ-മ്യൂട്ട്' സംഗീതപരിപാടിയുടെ മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലൂടെ 20,000-ത്തിലധികം സംഗീതാസ്വാദകരെ ആകർഷിച്ച പരിപാടി ഇത്തവണ കൂടുതൽ വിപുലമായാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ശ്രദ്ധേയ റാപ്പ് കലാകാരന്മാരായ തിരുമാലിയും ലിൽ പയ്യനും ആദ്യമായി ഈ വേദിയിലെത്തും.

ഇത്തവണത്തെ പ്രധാന ആകർഷണമായി സംസ്ഥാനതലത്തിൽ 'റാപ്പ് ടാലന്റ് ഹണ്ട്' സംഘടിപ്പിക്കുന്നു. സംഗീത സ്ട്രീമിങ് വേദിയായ സ്പോട്ടിഫൈയുടെ സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ ഇരു ഭാഷകളും ചേർത്ത് റാപ്പ് അവതരിപ്പിക്കുന്നവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 16 പേർക്കാണ് ആഗസ്റ്റ് 7-ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ തിരുമാലിക്കും ലിൽ പയ്യനുമൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിക്കുക.

ഗ്രാൻഡ് ഫിനാലെയിൽ റാപ്പ് പ്രകടനങ്ങളും തത്സമയ സംഗീതപരിപാടികളും ഉൾപ്പെടെ നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്. യുവ റാപ്പ് കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നിലെത്തിക്കാനും ഇന്ത്യൻ ഹിപ്-ഹോപ്പ് രംഗത്തെ അടുത്ത ശ്രദ്ധേയ ശബ്ദത്തെ കണ്ടെത്താനുമുള്ള വേദിയായാണ് മാക്സ് യു.ആർ.ബി.എൻ 'അൺ-മ്യൂട്ട്' ഒരുക്കുന്നതെന്ന് മാക്സ് ഫാഷൻ സി.ഇ.ഒ സുമിത് ചന്ദന പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img