11:49pm 05 May 2026
NEWS
സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന് അത്യാധുനിക ബൂയികളുമായി മവാനി ഖത്തർ
05/05/2026  09:23 PM IST
nila
സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന് അത്യാധുനിക ബൂയികളുമായി മവാനി ഖത്തർ

​ദോഹ: ഹമദ് തുറമുഖത്തിന് ചുറ്റുമുള്ള സമുദ്രജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി അതിനൂതന സാങ്കേതികവിദ്യയുള്ള 'എൻവയോൺമെന്റൽ ബൂയികൾ' (Environmental Buoys) വിന്യസിച്ച് മവാനി ഖത്തർ. രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ബൂയികൾ ശേഖരിക്കുന്ന വിവരങ്ങൾ നേരിട്ട് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. സമുദ്രജലത്തിലെ മാറ്റങ്ങൾ അപ്പപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ സാധിക്കും.ലവണാംശം, ഓക്സിജന്റെ അളവ് തുടങ്ങിയ സുപ്രധാന പരിസ്ഥിതി സൂചകങ്ങൾ കൃത്യമായി അളക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.
വിവരങ്ങൾ തത്സമയം ലഭ്യമാകുന്നതോടെ, സമുദ്ര പരിസ്ഥിതിയിൽ എന്തെങ്കിലും വ്യതിയാനങ്ങൾ കണ്ടാൽ ഉടനടി നടപടിയെടുക്കാനും ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളാനും അധികൃതർക്ക് സാധിക്കും.
​ഹമദ് തുറമുഖത്തിന് സമീപമുള്ള ആഴക്കടലിലാണ് ഈ ബൂയികൾ സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയുടെ നിർമ്മാണം. ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും (Sustainability goals) വലിയ പിന്തുണ നൽകുന്നതാണ് ഈ പുതിയ സംരംഭമെന്ന് മവാനി ഖത്തർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img