05:10pm 09 November 2026
NEWS
കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട. ഒഡീഷാ സ്വദേശികൾ പിടിയിൽ
26/05/2025  07:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട. ഒഡീഷാ സ്വദേശികൾ പിടിയിൽ

കൊച്ചി : 14,832 കിലോ ഗഞ്ചാവുമായി ഒഡീഷാ സ്വദേശികൾ പിടിയിൽ. (1) Ramesh naik Age 45, S/o Linga naik, Sandhikendu lembakumpa, Ganjam, odisha, (2) Mithun naik, Age-35, S/o Bhaiganaik, Lembhakumpa, Badagoda, Ganjam,Odisha കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ഇടപ്പള്ളിയിൽ വില്പനയ്ക്കായി ഗഞ്ചാവ് കൊണ്ടുവരുന്നതായി ബഹു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി ഗ്രീൻ ഗാർഡൻ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 14.832 Kg ഗഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ഷോൾഡർ ബാഗിൽ കുത്തി നിറച്ച നിലയിലായിരുന്നു ഗഞ്ചാവ്. കെട്ടിട നിർമാണ തൊഴിലാളികളായ രമേശ് നായകും, മിഥുൻ നായകും അവധിക്ക് നാട്ടിൽ പോയി മടങ്ങി വരവേ ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന് കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു പ്രതികളുടെ രീതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img