01:26am 12 June 2026
NEWS
കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട; 19 ഗ്രാം MDMA യുമായി കോഴിക്കോട് സ്വദേശി പിടിയിൽ
11/06/2026  08:21 PM IST
nila
കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട; 19 ഗ്രാം MDMA യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ  അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും MDMA  പിടി കൂടിയ  കേസുമായി ബന്ധപ്പെട്ട്  ഒളിവിൽ കഴിയുകയായിരുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 19 ഗ്രാമോളം MDMA പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലാ  അമീറിന്  മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോൺ IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ അനുദാസ് K, സബ് ഇൻസ്പക്ടർ  സത്യജിത്ത് MS എന്നിവരുടെ നേതൃത്വത്തിൽ DANSAF ടിം അംഗങ്ങളായ സഞ്ജീവ്, മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ്, രതീഷ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്‌റ്റേഷനിലെ അബ്‌ദുള്ള ബാബു, അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img