05:20am 13 November 2026
NEWS
കോട്ടയത്ത് കടുത്തുരുത്തിയിൽ വൻ രാസലഹരി വേട്ട
03/03/2026  09:16 PM IST
സണ്ണി ലുക്കോസ്
കോട്ടയത്ത് കടുത്തുരുത്തിയിൽ വൻ രാസലഹരി വേട്ട

150 ഗ്രാം എംഡിഎംഎയുമായി കോട്ടയം സംക്രാന്തി  സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി.ആൽബിൻ ബാബു, നാദിർഷ എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.വില്പനക്കായി ബാഗ്ലൂരിൽ നിന്നും കാറിൽ കോട്ടയത്തേക്ക് കടത്തി കൊണ്ടു വരുന്ന വഴിയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തിയിൽ വച്ച് പോലീസും, എസ്പിയുടെ ഡാൻസാഫ് ടീമും ചേർന്ന് ലഹരി കടത്ത് പിടികൂടിയത്.പോലീസിനെ കണ്ട് കാർ അതിവേഗം പായിച്ച് രക്ഷപ്പെടാൻ ഇവർ ശ്രമിച്ചുവെങ്കിലും കടുത്തുരുത്തി പോലീസും, ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ലഹരി സാമൂഹ്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ഇവർ രണ്ടു പേരും ലഹരി കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img