
എറണാകുളത്ത് വൻ ലഹരി വേട്ട . പച്ചാളം പീറ്റർ കൊറിയ റോഡിന് സമീപത്തു നിന്നും 140.03 gm ചരസ് , DANSAF പിടികൂടി. അർഫീൻ വിൻസെൻറ് 20 , മുക്കുപറമ്പിൽ ,മാവേലി ഹൗസ് , പച്ചാളം എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. ഹിമാചൽ പ്രദേശിൽ നിന്നും ചരസ് കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ രാസ ലഹരി വില്പനയിലെ കൂട്ടാളികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google

ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തു നിന്നും 105.95 gm METHAMPHETAMINE , നും MG ROAD രവിപുരം ഭാഗത്തുനിന്നും 12.9 gm MDMA യുംDANSAF പിടികൂടി. നിതിൻ 37, കരിപ്പോട്ട് H , കുന്നത്തൂർ, പുന്നയൂർ കുളം , ചാവക്കാട്, തൃശ്ശൂർ. എന്നയാളെയാണ് METHAMPHETAMIN മായി പിടികൂടിയത് . വൻതോതിൽ MDMA ബാംഗ്ലൂരിൽ നിന്നും കൊറിയർ വഴി കൊണ്ടുവന്ന് എറണാകുളത്ത് കച്ചവടം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. 1. അൻഷിദ് 29, ഇരവട്ടൂർ, പേരാമ്പ്ര, കോഴിക്കോട്. 2. അമീർ 42, തറവട്ടകത്ത് H, പൂളക്കോൽ , വേളം കോഴിക്കോട് . എന്നിവരെയാണ് MDMA യുമായി പിടികൂടിയത്. രവിപുരം ഭാഗത്തെ ലോഡ്ജ് നടത്തിപ്പുകാരനായ അമീർ കൂട്ടുകാരനായ അൻഷിദും ലോഡ്ജ് കേന്ദ്രീകരിച്ചാണ് MDMA കച്ചവടം ചെയ്തിരുന്നത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.










