04:49am 13 November 2026
NEWS
ചേരാനല്ലൂരിൽ വൻ രാസലഹരി വേട്ട.
14/03/2026  01:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചേരാനല്ലൂരിൽ വൻ രാസലഹരി വേട്ട .

ഇടപ്പള്ളി നോർത്തിന് സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും  10.26 gm  MDMA യും ,  1.8 gm Ecstasy pills ഉം , .1024 gm LSD stamp ഉം .  DANSAF പിടികൂടി. 1. റിസ്‌വാൻ റഫീഖ് 32 , തായ ഉള്ളത്തിൽ വീട്ടിൽ, കതിരൂർ po, തലശ്ശേരി,  കണ്ണൂർ. 2. മുഹമ്മദ് സഫ്വാൻ 32, ആയിഷ മഹൽ ചിറക്കര p o, കണ്ണൂർ . എന്നിവരെയാണ്   രാസലഹരിയുമായി  പിടികൂടിയത് . പ്രതിയായ മുഹമ്മദ് സഫാൻ തലശ്ശേരി,  ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ രാസ ലഹരി കേസുകളിലെ പ്രതിയാണ്. എറണാകുളത്ത് യുവാക്കൾക്കിടയിൽ രാസലഹരി വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണികളാണ് പ്രതികൾ . 
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img