
ഇടപ്പള്ളി നോർത്തിന് സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും 10.26 gm MDMA യും , 1.8 gm Ecstasy pills ഉം , .1024 gm LSD stamp ഉം . DANSAF പിടികൂടി. 1. റിസ്വാൻ റഫീഖ് 32 , തായ ഉള്ളത്തിൽ വീട്ടിൽ, കതിരൂർ po, തലശ്ശേരി, കണ്ണൂർ. 2. മുഹമ്മദ് സഫ്വാൻ 32, ആയിഷ മഹൽ ചിറക്കര p o, കണ്ണൂർ . എന്നിവരെയാണ് രാസലഹരിയുമായി പിടികൂടിയത് . പ്രതിയായ മുഹമ്മദ് സഫാൻ തലശ്ശേരി, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ രാസ ലഹരി കേസുകളിലെ പ്രതിയാണ്. എറണാകുളത്ത് യുവാക്കൾക്കിടയിൽ രാസലഹരി വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണികളാണ് പ്രതികൾ .
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.








