04:48am 27 September 2026
NEWS
ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട
26/09/2026  05:50 PM IST
nila
ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ നമ്പർ 22504 വിവേക് എക്സ്പ്രസിൽ നിന്ന് ഏകദേശം 8 കിലോ കഞ്ചാവ് ആർ പി എഫ്
പിടികൂടി.  ട്രെയിനിൽ നടത്തിയ പരിശോധനയിലാണ്  ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
 സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ 
 മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
 ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ 
ജിപിൻ എ.ജെ യുടെ നേതൃത്വത്തിൽ  പ്രൈസ് മാത്യു,  വിജയകുമാർ, സുരേഷ്, വിപിൻ, നിഖിൽ, കൂടാതെ ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ സജീവും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
പിടികൂടിയ കഞ്ചാവ് തുടർ നിയമനടപടികൾക്കായി എക്സൈസ് സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.