NEWS
കൊച്ചിയിൽ അപ്രതീക്ഷിത കൂട്ടപ്പിരിച്ചുവിടൽ; 900ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടം
03/07/2026 02:42 PM IST
nila

കൊച്ചി: മുന്നറിയിപ്പൊന്നുമില്ലാതെ കൊച്ചിയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത്. കമ്പനിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഏകദേശം 900 ജീവനക്കാർക്ക് ജോലി നഷ്ടമായി.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് പിരിച്ചുവിടൽ വിവരം അറിയുന്നത്. മുൻകൂട്ടി അറിയിപ്പോ ചർച്ചകളോ ഇല്ലാതെയാണ് നടപടിയെന്ന് ജീവനക്കാർ ആരോപിച്ചു.
പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം (കോമ്പൻസേഷൻ) നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, മുമ്പ് സമാനമായി പിരിച്ചുവിട്ട ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിലവിലെ ജീവനക്കാർ ആരോപിക്കുന്നു.
സംഭവം ഐടി മേഖലയിലെ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










