
അതിരമ്പുഴ: അമലഗിരിയിൽ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം .അലങ്കാരക്കോഴികൾ ഉൾപ്പെടെ 20 ഓളം മുട്ടക്കോഴികളെ കടിച്ചുകീറി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്
അറേക്കാട്ടിൽ ബെന്നി കുര്യന്റെ വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന മുട്ട കോഴികളെയാണ് തെരുവുനായകൾ ആക്രമിച്ച് കൊന്നത്.. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. കോഴി കൂടി ൻ്റെ വാതിൽ കുറ്റി പുറത്ത് നിന്ന് ഇടാത്തതു കാരണം നായ്ക്കൾ അതുവഴി കയറിയാണ് ആക്രമണം നടത്തിയത്. കോഴികൾ ഭയന്ന് കൂട്ടിന് പുറത്തേക്കും നാലുപാടും ചിതറി ഓടിയെങ്കിലും
നായ്ക്കൾ കൂട്ടം കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു.ഇത് കണ്ട് അയൽവാസികൾ ഓടിക്കൂടി നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അവർക്കു നേരെ പാഞ്ഞടുത്തതു കാരണം അവർ ഓടിരക്ഷപെടുകയായിരുന്നു. ഈ സമയം 20 കോഴികളെയും നായ്ക്കൾ കടിച്ചു കൊന്നു. ഏകദേശം 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായായി ബന്നി പറഞ്ഞു.
സംഭവത്തിനു ശേഷം മുട്ടകോഴി വളർത്തുന്ന
സമീപവാസികളും ആശങ്കയിലാണ്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാവുകയാണ്.
എത്രയും പെട്ടെന്ന് അധികൃതർ തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ്











