09:31am 22 September 2026
NEWS
പിണറായിക്കെതിരെ കേസ്? മാസപ്പടി കേസിൽ ഇന്ന് നിർണായക തീരുമാനം
22/09/2026  06:37 AM IST
nila
പിണറായിക്കെതിരെ കേസ്? മാസപ്പടി കേസിൽ ഇന്ന് നിർണായക തീരുമാനം

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനം കൈക്കൊള്ളും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനാണ് സർക്കാർ നീങ്ങുന്നതെന്നാണ് സൂചന.

മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം സംബന്ധിച്ച നടപടികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

എജിയുടെ നിയമോപദേശം ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുക. മാസപ്പടി കേസിൽ സർക്കാർ സ്വീകരിക്കുന്ന ഇന്നത്തെ നിലപാട് ഏറെ നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img