03:13am 12 October 2026
NEWS
മാസപ്പടി കേസ്: നിർണായക വഴിത്തിരിവിലേക്ക്
11/10/2026  10:39 AM IST
ന്യൂസ് ബ്യൂറോ
മാസപ്പടി കേസ്: നിർണായക വഴിത്തിരിവിലേക്ക്

തിരുവനന്തപുരം:​മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കും.
​ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുത്താൽ മതിയെന്ന സർക്കാർ നിലപാട് ഹൈക്കോടതി തള്ളി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ് .വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം എഫ്.ഐ.ആർ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാക്കും എഫ്.ഐ.ആർ എന്നാണ് സൂചനകൾ. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല.  
​ ഹൈക്കോടതി ഉത്തരവ് വന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റ് തുടർനടപടികൾ ശക്തമാക്കി.  
​ വിജിലൻസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് ഇ.ഡി തങ്ങളുടെ ഭാഗത്തുനിന്ന് ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്ത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (PMLA) അന്വേഷണം വേഗത്തിലാക്കും. ഹവാല ഇടപാടുകൾ, കൈക്കൂലി, അധികാരദുർവിനിയോഗം തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.  
​ തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്ന കാര്യം ചൂണ്ടിക്കാട്ടി പിണറായി വിജയനടക്കമുള്ളവർ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിനെ അപ്പീലിനായി സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img