09:34am 13 November 2026
NEWS
മാര്‍വാഡി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും ചേര്‍ന്ന് യുവാക്കളുടെ കണ്ടെത്തലുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു
24/01/2026  11:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാര്‍വാഡി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും ചേര്‍ന്ന് യുവാക്കളുടെ കണ്ടെത്തലുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു

കൊച്ചി:  കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പുമായി ചേര്‍ന്ന് മാര്‍വാഡി സര്‍വകലാശാല രാജ്കോട്ടില്‍ യുവാക്കളുടെ കണ്ടെത്തലുകള്‍ പ്രോല്‍സാഹിപ്പിക്കാനായുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു.  പുതുമകള്‍ കണ്ടെത്തല്‍, ക്രിയാത്മകത, ശാസ്ത്രീയ ചിന്ത എന്നിവ സ്ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 

രാജ്കോട്ട്, മോര്‍ബി, ഗൊണ്ടല്‍ എന്നീ മേഖലകളില്‍ നിന്നായുള്ള 25 സക്കൂളുകളിലെ 269 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 140 പുതുമയുള്ള പദ്ധതികളാണ് ഇവിടെ അവതരിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img