03:41pm 11 November 2026
NEWS
അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലത്ത് മരിച്ചനിലയിൽ കണ്ടെത്തി
18/10/2025  06:49 AM IST
nila
 അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലത്ത് മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മരുതിമലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. മീനുവിനൊപ്പമുണ്ടായിരുന്ന  മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തിൽ സുകുവിന്റെ മകൾ ശിവർണ(14) ​ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലംഗവ.എച്ച്.എസ്.എസിൽ ഒരേക്ലാസിൽ പഠിക്കുന്നവരാണ്. 
‌
വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെൺകുട്ടികൾ ഉയരത്തിൽനിന്ന് താഴേയ്ക്ക് ചാടിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം. പെൺകുട്ടികളുടെ ബാ​ഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. 

സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img