09:28pm 09 November 2026
NEWS
കേരള പ്രതികരണ വേദിയുടെ ആഭിമുഖ്യത്തിൽ വിമോചനസമര രക്തസാക്ഷികളുടെ 66 മത് വാർഷികത്തിൽ രക്തസാക്ഷിത്വ ദിനാചരണം സമുചിതമായി നടത്തി
13/06/2025  03:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള പ്രതികരണ വേദിയുടെ ആഭിമുഖ്യത്തിൽ വിമോചനസമര രക്തസാക്ഷികളുടെ 66 മത് വാർഷികത്തിൽ  രക്തസാക്ഷിത്വ ദിനാചരണം സമുചിതമായി നടത്തി

1959 ൽ അങ്കമാലിയിൽ നടന്ന വിമോചന സമരത്തിൽ വെടിയേറ്റ് നടുറോഡിൽ പിടഞ്ഞു വീണുമരിച്ച 7 രക്തസാക്ഷികളുടെ ബസലിക്കയിലെ കല്ലറയിലെത്തി വികാരിയച്ചൻെറ നേതൃത്വത്തിൽ പ്രാർത്ഥനയും, പുഷ്പാർച്ചന,റീത്തു സമർപ്പണവും നടത്തുകയുണ്ടായി. തുടർന്ന് ബസിലിക്ക അങ്കണത്തിൽ ചേർന്ന യോഗത്തിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കുള്ള പ്രതികരണ വേദിയുടെ പെൻഷൻ, ഉപഹാരങ്ങൾ എന്നിവ ചെയർമാൻ ജോസ് വാപ്പാലശ്ശേരി വിതരണം ചെയ്തു. കൺവീനർ പി.ഐ നാദിർഷ അധ്യക്ഷത വഹിച്ചു.കെ.പി ഗെയിൻ,വർഗീസ് ജോർജ്,ബൈജു കല്ലേലി,പി.വി സജീവൻ,എൻ.ആർ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ചായ സൽക്കാരവുമു ണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img