
ചെങ്ങന്നൂർ:ഭാരതത്തിന്റെ അപ്പോസ്തോലനും ഉമയാറ്റുകര സെന്റ് തോമസ് വലിയ പള്ളിയുടെ കാവൽ പിതാവുമായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി മാത്യു വർഗീസ് പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പാ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
18,19, 20 തീയതികളിൽ ഫാ. നോബിൻ ഫിലിപ്പ്, ഫാ. ഡോക്ടർ ജോർജി ജോസഫ്, ഫാ. ബ്രിൻസ് അലക്സ് മാത്യു എന്നിവർ പ്രബോധന ശുശ്രൂഷ നിർവഹിക്കും.21-ാം തീയതി രാവിലെ വിശുദ്ധ കുർബാനയും വൈകുന്നേരം സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം വാലിയിൽ വി.ജെ തോമസിന്റെ ഭവനാങ്കണത്തിൽ നിന്നും ഭക്തിനിർഭരമായ റാസ ആരംഭിക്കും. റാസ പള്ളിയിലെത്തിയ കഴിയുമ്പോൾ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ശ്ളൈഹിക വാഴവ് നടത്തും. 22ാം തീയതി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോട് കൂടി പെരുന്നാൾ സമാപിക്കുമെന്ന് സഹ വികാരി ഫാ. ഗീവർഗീസ് ശമുവേൽ,ട്രസ്റ്റി ജൂണി കുതിരവട്ടം, സെക്രട്ടറി പി.വി സക്കറിയ എന്നിവർ അറിയിച്ചു.











