11:54pm 09 November 2026
NEWS
മാർത്തോമ കോളേജ് അലുംനി ഖത്തർ ചാപ്ററർ വാർഷികാഘോഷം നടത്തി
11/05/2025  07:17 PM IST
nila
മാർത്തോമ കോളേജ് അലുംനി ഖത്തർ ചാപ്ററർ വാർഷികാഘോഷം നടത്തി

മാർത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്റർ വാർഷികാഘോഷവും കുടുംബ സമ്മേളനവും നടത്തി.
ദോഹയിലെ പ്രമുഖ റെസ്റ്റൊറന്റിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രസിഡണ്ട് അനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിഷ ജേക്കബ്ബ് സ്വാഗതമാശംസിച്ചു.
മുഖ്യാതിഥി നൗഫൽ അബ്ദുറഹ്മാൻ, ഷീല സണ്ണി, രാജു മാത്യു, ജോർജ്ജ് മാത്യു
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.മുതിർന്ന അലുംനി അംഗങ്ങളെയും വിവാഹത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളേയും സമ്മേളനത്തിൽ ആദരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന്  വിവിധ കലാപരിപാടികളും 
അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img