09:11pm 12 November 2026
NEWS
പുതുമകളുമായി മർസ വീണ്ടും; ഐൻ ഖാലിദിലെ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
03/02/2026  11:03 AM IST
nila
പുതുമകളുമായി മർസ വീണ്ടും; ഐൻ ഖാലിദിലെ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ദോഹ: ഐൻ ഖാലിദിലെ ഷോപ്പിങ് അനുഭവത്തിന് പുതുഭാവം നൽകിക്കൊണ്ട് സമ്പൂർണ നവീകരണത്തിന് ശേഷം മർസ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ  നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖരും ക്ഷണിതാക്കളും പങ്കെടുത്തു.

മർസ ഗ്രൂപ്പ് സ്പോൺസർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അബ്ദുൽ അസീസ് ഹസവി, മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, മർസ ഗ്രൂപ്പിലെ മറ്റ് മുതിർന്ന മാനേജർമാർ, കെ ബി എഫ് (KBF) പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത് കേക്ക് മുറിച്ച്, നവീകരിച്ച ഹൈപ്പർമാർക്കറ്റിന്റെ പുനർതുടക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മർസയുടെ വളർച്ചയ്ക്ക് അടിത്തറയായ ഈ ആദ്യ ഔട്ട്‌ലെറ്റ്, വിപണിയിലെ മാറുന്ന ട്രെൻഡുകൾക്കൊപ്പം മുന്നേറാൻ പൂർണമായും സജ്ജമായ രൂപത്തിലാണ് നവീകരിച്ചിരിക്കുന്നത്. ആധുനിക ഇന്റീരിയർ ഡിസൈൻ, സ്മാർട്ട് ലേ ഔട്ടുകൾ, വിശാലമായ ഇടങ്ങൾ, സുഗമമായ ഷോപ്പിങ് സൗകര്യങ്ങൾ എന്നിവയാണ് പുതുതായി തുറന്ന സ്റ്റോറിന്റെ പ്രധാന സവിശേഷതകൾ. ഉപഭോക്താക്കളുടെ സമയം ലാഭിക്കുകയും ഷോപ്പിങ് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്ന രീതിയിലാണ് ഓരോ വിഭാഗവും ക്രമീകരിച്ചിരിക്കുന്നത്.

"സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം, അത്യാധുനികമായ ഷോപ്പിംഗ് അനുഭവവും മികച്ച സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റോർ നവീകരിച്ചിരിക്കുന്നത്.".

പുനരാരംഭം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി വമ്പൻ ഉദ്ഘാടന ഓഫറുകളും പ്രത്യേക പ്രമോഷനുകളും മർസ ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് വരെ ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന നിരയ്ക്ക് ആകർഷകമായ വിലക്കിഴിവുകളാണ് ഒരുക്കിയിരിക്കുന്നത്.

ഐൻ ഖാലിദിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് ഏറ്റവും വിശ്വസനീയവും സൗകര്യപ്രദവുമായ ഷോപ്പിങ് കേന്ദ്രമായി മർസയെ വീണ്ടും ശക്തമായി സ്ഥാനമുറപ്പിക്കുകയാണ് ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img