
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ മർസ ഹൈപ്പർമാർക്കറ്റിന്റെ ബിൻ ഉംറാൻ ബ്രാഞ്ച് വിജയകരമായ നാലാം വാർഷിക നിറവിൽ. ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങളും സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും മുൻനിർത്തി മുന്നേറുന്ന സ്ഥാപനത്തിന്റെ ഈ സുപ്രധാന നാഴികക്കല്ല്
ഉപഭോക്താക്കൾക്കൊപ്പം കേക്ക് മുറിച്ച് വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്.വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ പ്രൊമോഷനുകളും പ്രത്യേക ഓഫറുകളുമാണ് ഷോപ്പിൽ ഒരുക്കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവും ആകർഷകമായ സമ്മാനങ്ങളും ഉറപ്പുനൽകുന്ന പദ്ധതികൾ വിപണിയിൽ വൻ സ്വീകാര്യത നേടി.
ബിൻ ഉംറാൻ ബ്രാഞ്ചിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിംഗ് മാനേജർ നിസാർ എന്നിവർക്കൊപ്പം മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.
കഴിഞ്ഞ നാല് വർഷക്കാലമായി സ്ഥാപനത്തിന് നൽകിവരുന്ന അളവറ്റ പിന്തുണയ്ക്കും സഹകരണത്തിനും പ്രിയഉപഭോക്താക്കൾക്ക് മാനേജ്മെന്റ് ഹൃദ്യമായ നന്ദി രേഖപ്പെടുത്തി. വരും നാളുകളിൽ ഉപഭോക്തൃസൗഹൃദ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും, അത്യാധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.










