08:06pm 29 October 2026
NEWS
മർസഹൈപ്പർമാർക്കറ്റ് ബിൻ ഉംറാൻ ബ്രാഞ്ച് നാലാംവാർഷികനിറവിൽ; ആകർഷകമായ ഓഫറുകളും പ്രൊമോഷനുകളും പ്രഖ്യാപിച്ചു
29/10/2026  07:18 PM IST
nila
മർസഹൈപ്പർമാർക്കറ്റ് ബിൻ ഉംറാൻ ബ്രാഞ്ച് നാലാംവാർഷികനിറവിൽ; ആകർഷകമായ ഓഫറുകളും പ്രൊമോഷനുകളും പ്രഖ്യാപിച്ചു

 


​ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ മർസ ഹൈപ്പർമാർക്കറ്റിന്റെ ബിൻ ഉംറാൻ ബ്രാഞ്ച് വിജയകരമായ നാലാം വാർഷിക നിറവിൽ. ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങളും സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും മുൻനിർത്തി മുന്നേറുന്ന സ്ഥാപനത്തിന്റെ ഈ സുപ്രധാന നാഴികക്കല്ല്
ഉപഭോക്താക്കൾക്കൊപ്പം കേക്ക് മുറിച്ച്  വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്.​വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ പ്രൊമോഷനുകളും പ്രത്യേക ഓഫറുകളുമാണ് ഷോപ്പിൽ ഒരുക്കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവും ആകർഷകമായ സമ്മാനങ്ങളും ഉറപ്പുനൽകുന്ന പദ്ധതികൾ വിപണിയിൽ വൻ സ്വീകാര്യത നേടി.
​ബിൻ ഉംറാൻ ബ്രാഞ്ചിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിംഗ് മാനേജർ നിസാർ എന്നിവർക്കൊപ്പം  മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.
​കഴിഞ്ഞ നാല് വർഷക്കാലമായി സ്ഥാപനത്തിന് നൽകിവരുന്ന അളവറ്റ പിന്തുണയ്ക്കും സഹകരണത്തിനും പ്രിയഉപഭോക്താക്കൾക്ക് മാനേജ്മെന്റ് ഹൃദ്യമായ നന്ദി രേഖപ്പെടുത്തി. വരും നാളുകളിൽ ഉപഭോക്തൃസൗഹൃദ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും, അത്യാധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img