09:31am 05 October 2026
NEWS
വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സം​ഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ
05/10/2026  08:47 AM IST
nila
 വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സം​ഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ

കളമശേരി: വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് മദ്യവും ലഹരിമരുന്നും നൽകി മയക്കിയ ശേഷം കൂട്ടബലാത്സം​ഗത്തിനിരയാക്കി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാകളുടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ ഇരുവരെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.

കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ രാം ലാൽ, വി.എസ്. ബിനു, സിപിഒമാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img