NEWS
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ചേച്ചിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടി
17/03/2025 04:30 PM IST
nila

ചേച്ചിയുടെ ഭർത്താവിനൊപ്പം യുവതി ഒളിച്ചോടി. രണ്ട് മക്കളുടെ പിതാവിനൊപ്പമാണ് വിവാഹിതയായ യുവതി ഒളിച്ചോടിയത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ഒളിച്ചോടിയ സഹോദരിയെ തിരഞ്ഞെത്തിയ സഹോദരനോട് ചേച്ചിയുടെ ഭർത്താവ് ഇനി തനിക്ക് സ്വന്തമാണ് എന്നായിരുന്നു യുവതിയുടെ പ്രതികരണം. പൊലീസ് അധികാരികൾ ഉൾപ്പെടെ ഇടപെട്ടിട്ടും ഒരുമിച്ച് ജീവിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇരുവരും.
യുവാവ് പന്ത്രണ്ട് വർഷം മുമ്പാണ് യുവതിയുടെ ചേച്ചിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അഞ്ച് വർഷത്തിന് ശേഷം യുവതിയും വിവാഹിതയായി. ഈ ബന്ധത്തിൽ യുവതിക്കും രണ്ട് കുട്ടികളുണ്ടായി. ഇതിനിടയിലാണ് യുവതിയും ചേച്ചിയുടെ ഭർത്താവും തമ്മിൽ പ്രണയത്തിലായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.