05:14pm 10 November 2026
NEWS
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ ചേർന്നു
23/05/2025  08:30 PM IST
nila
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ ചേർന്നു

ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവൻഷനിലെത്തിയാണ് മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. 

വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്ന് ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു പറഞ്ഞു. സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി 2023 നവംബറിൽ അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ സമരത്തിലൂടെയാണ് മറിയക്കുട്ടി ശ്രദ്ധയാകർ‌ഷി‌ച്ചത്. അന്ന് മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.  കെപിസിസി മറിയക്കുട്ടിക്ക് വീടുവച്ച് നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img