
എസ് എച്ച് എം അക്കാദമി മാരിടൈം സേഫ്റ്റി ഷിപ്പിംഗ് ഡയറക്ടര്‍ ഓഫ് ജനറല്‍ ശ്യാം ജഗന്നാഥ് ഉദ്ഘാടനം ചെയ്യുന്നു. എസ് എച്ച് എം ഗ്രൂപ്പ് എം ഡി കൃഷ്ണ വൈകുണ്ഠം, ചെയര്‍മാന്‍ സൈഫുദ്ദീന്‍ ഹാജി, ട്രെയിനര്‍ ഹെഡ് പ്രസാദ് പി, കൊച്ചിന്‍ ഷിപ്യാര്‍ഡ് സി ജി എം എ ശിവകുമാര്‍ എന്നിവര്‍ സമീപം
കൊച്ചി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി 2027 ആകുമ്പോഴേക്കും ഇന്ത്യ മാറുന്നതിനോടൊപ്പം യുവജനസംഖ്യയുള്ള ജനാധിപത്യ രാജ്യം കൂടിയാകുമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ഓഫ് ജനറല്‍ ശ്യാം ജഗന്നാഥ് പറഞ്ഞു. നെട്ടൂരില്‍ ആരംഭിച്ച എസ് എച്ച് എം അക്കാദമി മാരിടൈം സേഫ്റ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി ഭൗമ രാഷ്ട്രീയ മാറ്റങ്ങളാണ് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലും റഷ്യയും യുക്രെയ്‌നും തമ്മിലുമൊക്കെ യുദ്ധം നടക്കുന്ന ലോകത്ത് ഇന്ത്യ വളരെ ശാന്തമായാണ് മുമ്പോട്ടേക്ക് പോകുന്നത്.
ഇന്ത്യന്‍ സാമ്പത്തിക രംഗം വളരെ വേഗത്തിലാണ് വളരുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വികാസത്തില്‍ മാരിടൈം ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്തെ കയറ്റിറക്കുമതിക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സമുദ്ര സംബന്ധിയായ പ്രവര്‍ത്തനങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
കടലുമായി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് സുരക്ഷിതത്വമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ അത്തരം സുരക്ഷിതത്വമാണ് ഉറപ്പു വരുത്തുന്നതെന്നും ശ്യാം ജഗന്നാഥ് പറഞ്ഞു.
കൊച്ചിക്കു പുറമേ ഉഡുപ്പി, ബോംബെ, കല്‍ക്കത്ത, പോര്‍്ട്ട്‌ബ്ലെയര്‍ എന്നിവിങ്ങളിലും എസ് എച്ച് എം കൊച്ചിന്‍ ഷിപ്യാര്‍ഡുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എസ് എച്ച് എം അക്കാദമിയുടെ പഠനത്തില്‍ തിയറിക്കു പുറമേ പ്രാക്ടിക്കല്‍ കൂടി ചേര്‍ത്താണ് ക്ലാസുകള്‍ നല്‍കുന്നതെന്ന് സി ജി എം എ ശിവകുമാര്‍ പറഞ്ഞു.
പ്രിൻസിപ്പൽ ഓഫീസർ എം എം ഡി ജെ സെന്തിൽ കുമാർ, എസ് എച്ച് എം ഗ്രൂപ്പ് എം ഡി കൃഷ്ണ വൈകുണ്ഠം, ചെയര്‍മാന്‍ സൈഫുദ്ദീന്‍ ഹാജി, ട്രെയിനര്‍ ഹെഡ് പ്രസാദ് പി, കൊച്ചിന്‍ ഷിപ്യാര്‍ഡ് സി ജി എം എ ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Photo Courtesy - Google