10:44am 12 November 2026
NEWS
മാരിടൈം അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു
18/12/2025  11:01 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാരിടൈം അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു

 

കൊച്ചി:   സി.എം.സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ പരിശീലന ക്യാമ്പസായ സി.എം.സി മാരിടൈം അക്കാദമിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. വിലിംങ്ടണ്‍ ഐലന്‍ഡിലെ മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്  ശ്യാം ജഗന്നാഥന്‍  ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരക്ഷാ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ യുവനാവികര്‍ മുന്‍ഗണന നല്‍കണമെന്ന് ശ്യാം ജഗന്നാഥന്‍ പറഞ്ഞു.  സുരക്ഷ കേവലം നിയമം മാത്രമല്ല മറിച്ച് ദിവസേന ജീവിതത്തില്‍ പിന്തുടരേണ്ട സംസ്‌ക്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സതീഷ് ഹൊന്നക്കട്ടെ, മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഓഫിസര്‍ ജെ. സെന്തില്‍കുമാര്‍, സിഎംസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ എസ്. ഐ നാഥന്‍, സി.എം.സി അക്കാഡമി പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ അജിത് കുമാര്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img