03:05pm 17 June 2026
NEWS
സ്റ്റാലിൻ ഇടപെട്ടു, മാരൻ സഹോദരങ്ങളുടെ സ്വത്ത് തർക്കത്തിന് പരിഹാരമായി
11/07/2025  01:18 PM IST
nila
സ്റ്റാലിൻ ഇടപെട്ടു, മാരൻ സഹോദരങ്ങളുടെ സ്വത്ത് തർക്കത്തിന് പരിഹാരമായി

മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് കലാനിധി മാരനും ദയാനിധി മാരനും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. എം കെ സ്റ്റാലിന്റെ പിതാവ് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ. 

ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് 800 കോടി രൂപ കലാനിധി മാരൻ ദയാനിധി മാരന് നൽകി. ഇതിനൊപ്പം ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോർട്ട് ക്ലബ് പ്രദേശത്ത് ഒരേക്കർ ഭൂമിയും ദയാനിധി മാരന് നൽകിയിട്ടുണ്ട്. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി. സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് രണ്ടു സഹോദരന്മാരും ഒത്തുതീർപ്പിന് തയ്യാറായത്. 

ജൂൺ പത്തിനാണ് ദയാനിധി മാരൻ വക്കീൽ നോട്ടീസയച്ചത്. സൺ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികൾ നിയമങ്ങൾ ലംഘിച്ച് കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു ആരോപണം.  തർക്കം പരിഹരിച്ച സാഹചര്യത്തിൽ കലാനിധിക്കെതിരേ നൽകിയ വക്കീൽ നോട്ടീസ് ദയാനിധി മാരൻ ഉടൻ പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img